ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 124 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടിപിആര്‍ 3.24 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണം 1,71,830 ആയി ഉയര്‍ന്നു. 11,007 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത്. രാജ്യത്താകമാനം 1892 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 766 പേര്‍ രോഗമുക്തി നേടി.
അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അരവിന്ദ് കെജ്രിവാള്‍ വമ്പിച്ച റാലികളെ അഭിസംബോധന ചെയ്തിരുന്നു. തനിക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Covid situation getting worse in India; 37,379 cases reported in the country in last 24 hours
Published: 04 Jan 2022, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented