തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ സ്വര്‍ണലേലമടക്കം നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോണ്‍ ബാങ്കിങ്, ചിട്ടി, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ പണം പിരിക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പണയത്തിലുള്ള സ്വര്‍ണത്തിന്റെ ലേലവും കുടിശിക നോട്ടീസ് അയക്കുന്നതും നിര്‍ത്തിവെക്കണം. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് അടയ്ക്കാനുള്ള കാലാവധി ദീര്‍ഘിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വെള്ളിയാഴ്ച 39 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 34 പേരും കാസര്‍കോട് ജില്ലയില്‍നിന്നുള്ളവരാണ്. കണ്ണൂരില്‍ രണ്ടുപേര്‍ക്കും കൊല്ലം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കു വെള്ളിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
Content Highlights: covid 19 kerala lockdown; cm given instructions to private finance companies and educational institutions