കോഴിക്കോട്: സി.എം.ആർ.എൽ-എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവിൽ പ്രതികരിച്ച് കെ. മുരളീധരൻ. സർക്കാർ സ്വീകരിച്ചതാണ് ശരിയായ നിലപാടെന്ന് തെളിഞ്ഞു. ചാടിക്കയറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് പോകേണ്ടിവരുമായിരുന്നെന്നും മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.

To advertise here,

രാഷ്ട്രീയം വേറെയും സർക്കാർ നടപടികൾ വേറെയുമാണ്. പ്രഥദൃഷ്ടിയാ അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയാൽ മാത്രമേ കേസുമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. ഹൈക്കോടതി നിർദേശിച്ചതുകൊണ്ടാണ് ഇപ്പോൾ കേസെടുത്തതെന്നും മുരളീധരൻ പറഞ്ഞു.

ഈ കേസ് മാത്രമല്ല ഏത് കേസിലും ഇ.ഡി പറഞ്ഞാൽ ചാടിക്കയറി നിലപാട് സ്വീകരിക്കില്ല. ആരുടെ പരാതി കിട്ടിയാലും വിജിലൻസിന് അന്വേഷിക്കേണ്ടിവരും. അപ്പോഴാണ് ഹൈക്കോടതി കേസെടുക്കണമെന്ന് പറഞ്ഞത്. അങ്ങനെയാണ് കേസെടുത്തതെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. ഇനി തുടർന്ന് എന്താണോ സുപ്രീംകോടതി പറയുന്നത് അതനുസരിച്ച് മുന്നോട്ടുപോകുമെന്നും മുരളീധരൻ വ്യക്തമാക്കി.