കൊല്ലം: സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യ ജീവനാംശം നൽകണമെന്ന് കോടതി ഉത്തരവ്. തൊടിയൂർ സ്വദേശിക്കാണ് മാസംതോറും 2,500 രൂപ വീതം നൽകാൻ ചവറ കുടുംബകോടതി ജഡ്ജി കെ.എസ്. ബെവീന നാഥ് വിധിച്ചത്.
രണ്ടുപേരും 2020 മുതൽ വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹമോചനം കോടതി അനുവദിക്കുകയും ചെയ്തു. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്.
ഭാര്യ തന്നെ ഉപേക്ഷിച്ച് ദാമ്പത്യബന്ധത്തിലെ കടമകൾ നിർവഹിക്കാതെ കഴിഞ്ഞുവരികയാണെന്നും, അവരിൽനിന്ന് ജീവനാംശം കിട്ടാൻ അർഹതയുണ്ടെന്നും ബോധിപ്പിച്ചാണ് ബിരുദവും ബി.എഡുമുള്ള ഭർത്താവ് കോടതിയെ സമീപിച്ചത്.
ഇയാൾക്ക് സ്വന്തമായി വരുമാനമോ വരുമാനമാർഗമോ ഇല്ല. സ്വന്തമായി വസ്തുവകകളുമില്ല. ഇരുവരുടെയും മൂത്തമകളുടെ വിവാഹം കഴിഞ്ഞു. ഇളയമകൾ പരാതിക്കാരനൊപ്പമാണ്.
മുൻ ഭർത്താവിന് സ്ഥിരവരുമാനമുണ്ടെന്ന് കോടതിയെ ബോധിപ്പിക്കാൻ ഭാര്യക്ക് കഴിയാതിരുന്നതിനെ തുടർന്നാണ്, പ്രതിമാസം സംരക്ഷണച്ചെലവിനത്തിൽ 2,500 രൂപ നൽകാൻ കോടതി ഉത്തരവായത്.
ഭർത്താവിനുവേണ്ടി അഭിഭാഷകരായ അനൂബ് കെ.ബഷീർ, സുരേഷ് കണിച്ചേരിൽ, സൈമാ നിസാർ എന്നിവർ കോടതിയിൽ ഹാജരായി.
Content Highlights: Chavara Family Court ruled in favor of an unemployed husband. The ex-wife, a government employee, must pay ₹2,500 monthly maintenance. The husband cited lack of income and property as grounds for the petition. The couple has been separated since 2020. The court decision highlights legal provisions for maintenance regardless of gender.
Published: 20 Jul 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented