
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആർക്കും ആശങ്ക വേണ്ടെന്നും കമ്പനിയിൽ നിക്ഷേപം നടത്തിയ എല്ലാവർക്കും ഗുണഫലം ലഭിക്കുമെന്നും മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ്. ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് കോൺഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും കേരളത്തിലെ എല്ലാ പ്രോജക്റ്റുകളുടെയും ഉത്തരവാദിത്വം കമ്പനിയ്ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും ചെയർമാൻ സി.ജെ. റോയിയുടെ മരണം കമ്പനിയുടെ കേരളത്തിലെയോ ബെംഗളൂരുവിലെയോ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ടി.എ. ജോസഫ് കൂട്ടിച്ചേർത്തു.
സിനിമാമേഖലയിൽനിന്ന് കമ്പനിയ്ക്ക് നിക്ഷേപകരില്ല. മോഹൻലാലുമായുള്ള ബന്ധം കാസനോവ സിനിമയുടെ ഭാഗമാണ്. ആന്റണി പെരുമ്പാവൂർ അടുത്ത സുഹൃത്താണ് അല്ലാതെ ഇൻവെസ്റ്റർ അല്ല. സൗഹൃദത്തിന്റെ ഭാഗമായാണ് അവരുടെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും മറ്റും ചെയർമാൻ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിരുന്നത്. സിനിമാ മേഖലയിൽ കാശ് ഇങ്ങോട്ട് കിട്ടാനല്ലാതെ ആർക്കും അങ്ങോട്ട് കൊടുക്കാനില്ലെന്നും സീറോ ഡെബ്റ്റ് കമ്പനി ആണ് കോൺഫിഡന്റ് ഗ്രൂപ്പെന്നും ജോസഫ് വ്യക്തമാക്കി.
“ചെയർമാന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ശരിയല്ല. സഹോദരനല്ല അദ്ദേഹത്തിന്റെ കൂടെ നടക്കുന്നത്. അവർക്ക് കമ്പനി കാര്യങ്ങൾ അറിയില്ല. അദ്ദേഹം ചെയർമാന്റെ മരണശേഷം മീഡിയയിൽ പറഞ്ഞ കാര്യങ്ങൾക്ക് അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. ആരും ചെയർമാനെ ഹരാസ് ചെയ്തിട്ടില്ല. അങ്ങനെ ഭയക്കുന്ന ആളുമല്ല ചെയർമാൻ. അന്വേഷണത്തിൽ ഞങ്ങൾ തൃപ്തരാണ്’.
യുട്യൂബ് ചാനലുകൾ ഞങ്ങളുടെ ചെയർമാനെ കഴുകന്മാരെ പോലെ വേട്ടയാടുന്നു. ചെയർമാൻ വളരെ സ്ട്രോങ്ങ് ആയ ആളാണ്. ഏതു കാര്യത്തിൽ ആയാലും എന്റെ വ്യക്തിപരമായ പ്രശ്‌നം ആണെന്ന് പറഞ്ഞ് മുന്നോട്ട് പോകുന്ന ആളായിരുന്നു. പുറത്തു നിന്ന് ഇമോഷണൽ സപ്പോർട്ട് ആവശ്യമുണ്ടായിരുന്ന ആളല്ല. ചെയർമാന്റെ വിയോഗം ഉൾകൊള്ളാൻ പറ്റുന്നില്ല. അദ്ദേഹം ഞങ്ങൾക്ക് മെന്റർ ആയിരുന്നു, മോട്ടിവേറ്റർ ആയിരുന്നു. ജീവിതം ആഘോഷമാക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ തിയറി”, അദ്ദേഹം കൂട്ടിച്ചേർത്തു
എസ്ഐടിയുടെ അന്വേഷണം നടക്കുന്നത് കൊണ്ട് പല കാര്യങ്ങളും പറയാൻ കഴിയില്ലെന്നും പത്രസമ്മേളനം നടത്തുമ്പോൾ അന്വേഷണത്തെ ബാധിക്കുന്ന ഒന്നും പറയാൻ പാടില്ലെന്ന് നിർദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനി കള്ളക്കടത്തും ബിനാമി കമ്പനിയും ആണെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങളും ശ്രമിച്ചതായും ഞങ്ങളുടെ ചെയർമാനെ വേട്ടയാടുന്നത് നീതികരിക്കാൻ പറ്റില്ലെന്നും ആരുടേയും പണം അദ്ദേഹം അടിച്ചുമാറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Confident Group MD T.A. Joseph addresses concerns, assures investors of returns and company`s independent operations. Chairman`s death won`t impact business.
Published: 09 Feb 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented