ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ ആരാധകരുടെ ഹൃദയം കവർന്ന മിനിസ്‌ക്രീൻ താരം അമൃത നായർ വിവാഹിതയായി. ബിസിനസ്സുകാരനായ അഖിൽ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം.

To advertise here,

താലികെട്ടിനിടയിൽ അമൃത വികാരഭരിതയായി വിതുമ്പുന്നത് വീഡിയോയിൽ കാണാം. ഇളംനീല ബോർഡറുള്ള കസവുസെറ്റ്മുണ്ടും പരമ്പരാഗത ആഭരണങ്ങളും ധരിച്ച് കേരളീയ വധുവായി ഒരുങ്ങിയാണ് അമൃത വിവാഹത്തിനെത്തിയത്.

കഴിഞ്ഞ ദിവസം ബ്രൈഡ് ടു ബി വീഡിയോ പുറത്തുവിട്ടാണ് അമൃത വിവാഹിതയാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. അപ്പോഴും ആരാണ് വരൻ എന്ന് വ്യക്തമാക്കിയിരുന്നില്ല. മിനിസ്‌ക്രീനിലെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അമൃതയുടെ ബ്രൈഡ് ടുബി വീഡിയോ. തിരുവാതിരയും കളിചിരികളും തമാശയുമായി ബ്രൈഡ് ടു ബി ചിത്രീകരിക്കുന്നതിന്റെ വീഡിയോയും അമൃത പുറത്തുവിട്ടിരുന്നു.