
കൽപ്പറ്റ: വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലായിരുന്നെന്ന് ആരോപണം. തുടർന്ന് വിനോദയാത്രയ്ക്കുശേഷം സ്‌കൂളിലെത്തിയ പ്രിൻസിപ്പൽ ഷിബി കൃഷ്ണനെ നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു.
മദ്യപിച്ചോയെന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനായശേഷമേ പ്രിൻസിപ്പലിനെ സ്‌കൂളിൽ പ്രവേശിപ്പിക്കാനാകൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. പ്രതിഷേധക്കാർ അധ്യാപകനെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. തുടർന്ന് സ്ഥിതി ശാന്തമാക്കാൻ പോലീസ് ഇടപെട്ടു. പിന്നാലെ ഷിബിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വിനോദയാത്രയ്ക്ക് പോയ ബസിൽനിന്നുള്ള ബുധനാഴ്ച രാത്രിയിലെ വീഡിയോയാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ഇത് കുട്ടികൾ പകർത്തിയതാണെന്നാണ് വിവരം. താൻ മദ്യപിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. പിടിഎ പ്രസിഡന്റ് എസ്. ഹാജിസിനെ മദ്യം മണക്കുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടതോടെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Principal and PTA president accused of being drunk during a school excursion., Locals and parents detained the principal upon returning to the school., Police intervened to calm the tense situation and sent the principal for a medical test., The principal denied the allegations, claiming the PTA president was asked to step down from the bus.
Published: 29 Oct 2026, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented