തിരുവനന്തപുരം: പരമ്പരാഗത വ്യവസായമേഖലകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്ക് സ്വഭാവികമായ ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടതായി വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്ത് ഇളവ് നല്കുന്ന തൊഴില്‍മേഖലകളെ കുറിച്ചും ഇവ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളെ കുറിച്ചും പത്രസമ്മേളനത്തില്‍ വിശദമായി പ്രതിപാദിച്ചു.
ആളുകളുടെ കൈയില്‍ വരുമാനമുണ്ടാകണമെങ്കില്‍ ക്രയവിക്രയശേഷി വര്‍ധിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി തൊഴില്‍മേഖല സജീവമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തിക്ക് അനുമതി നല്കിയ കാര്യം അറിയിച്ചു. അതുപ്രകാരം നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
'പിഡബ്ലിയുഡിയും മറ്റു വകുപ്പുകളുടെ പ്രവൃത്തികളും സ്വകാര്യമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സ്തംഭിച്ച അവസ്ഥയിലാണ്. ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മാണമേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. തൊഴിലാളികള്‍ ശാരീരിക അകലം പാലിക്കണം. ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകകയും വേണം.
ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. തൊഴില്‍ നടത്തിക്കുന്ന ആളുടെ ചുമതലയിലാണ് ഈ ആരോഗ്യ പരിശോധന നടക്കേണ്ടത്. വ്യവസായ മേഖലയിലും കഴിയാവുന്നത്ര പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കണമെന്നു പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ചാണ് വ്യവസായങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയെന്നും അറിയിച്ചു.
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായ മേഖല കയര്‍, കശുവണ്ടി, കൈത്തറി, ബീഡി,ഖാദി ഇത്തരം മേഖലകളില്‍ എല്ലാം പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതായിട്ടുണ്ട്. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകള്‍ വേണം. അതിലൂടെയാകണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ആകണം.
സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഉള്ള കമ്പനികളും ഇല്ലാത്ത കമ്പനികളും ഉണ്ട്. ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹനസൗകര്യം ഏര്‍പ്പെടുത്തണം. കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ 50 ശതമാനം പേര് മാത്രമേ പരമാവധി ഒരു അവസരത്തില്‍ തൊഴിലെടുക്കാവൂ. അത്തരം സ്ഥാപനങ്ങള്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കണം.
മെഡിക്കല്‍ രംഗത്ത് വിവിധ ആവശ്യങ്ങള്‍ക്ക് റബ്ബര്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് റബ്ബര്‍ സംസ്കരണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനകം നല്ല ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയണം. ഒപ്പം ലൈഫ് പദ്ധതിയിലുളള വീടുകളുടെ നിര്‍മാണവും നിലച്ചിട്ടുണ്ട്. അതും ഉടനെ പൂര്‍ത്തിയാക്കാന്‍ സാധിക്കണം.ഇതിനെല്ലാം വേണ്ടി താല്ക്കാലികമായ സംവിധാനങ്ങള്‍ ഒരുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യമായ അനുമതി നല്‍കേണ്ടതാണ്.
കാര്‍ഷിക വൃത്തി കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. എല്ലാ പ്രദേശങ്ങളിലും കാര്‍ഷികവൃത്തി അനുവദിക്കും. വിത്തിടുന്നതിന് പാടശേഖരങ്ങള്‍ പാകപ്പെടുത്തേണ്ടതുണ്ട്. മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതെല്ലാം അനുവദിക്കും. കാര്ഷികോല്പന്നങ്ങള് സംഭരിക്കുകയും മാര്‍ക്കറ്റില്‍ എത്തിക്കുകയും അത് വില്പന നടത്തുകയും ചെയ്യുന്നതിന് മാര്‍ക്കറ്റുകള്‍ തുറക്കാം.
ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍- ഓയില്‍ മില്‍, റൈസ് മില്‍, ഫ്ളവര്‍ മില്‍, വെളിച്ചണ്ണ ഉല്പാദനം, ഇത്തരം കാര്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ വെളിച്ചെണ്ണ ഉള്‍പ്പെട്ടിരുന്നില്ല അതുകൂടി ഉള്‍പ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാര്‍ഷിക ഉല്പന്നങ്ങളുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കുന്ന യൂണിറ്റുകള്‍ക്കും അനുമതി നല്‍കും. കൃഷിക്ക് വളവും വിത്തും വില്‍ക്കുന്ന കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കും. കേരളത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ പ്രധാനപ്പെട്ട ഘടകമാണ്. മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്, അക്ഷയ സെന്ററുകള്‍ ഇവയെല്ലാം തുറന്നുപ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങള്‍ക്കുള്ള സേവനം ഒരുതരത്തിലും മുടങ്ങാന്‍ പാടില്ലെന്നൂം മുഖ്യമന്ത്രി പറഞ്ഞു.
തോട്ടം മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. അതില്‍ ഏലം വിട്ടുപോയിട്ടുണ്ട്. അതില്‍ ഏലവും കൂടി ഉള്‍പ്പെടുത്തുന്നുവെന്നും 50 ശതമാനം തൊഴിലാളികളെ വെച്ചുകൊണ്ടാണ് ഒരു ഘട്ടത്തിലുള്ള പ്രവര്‍ത്തനം തോട്ടങ്ങളില്‍ നടത്തേണ്ടത് എന്നും മുഖ്യമന്ത്രി അറിയിച്ചു.കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിശ്ചയിക്കേണ്ട രീതി മാനേജ്മെന്റ് സ്വീകരിക്കണം.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോ തെറാപ്പിയുടെ യൂണിറ്റുകള്‍ ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ അതിര്‍ത്തികളില്‍ ഓരോ വാര്‍ഡിലും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഹൃദയം, വൃക്ക,കരള്‍,പ്രമേഹം, ബിപി തുടങ്ങിയ വിവിധ രോഗങ്ങള്‍ ചികിത്സിക്കുന്നവര്‍ തുടങ്ങിയവരെ നിത്യവും നിരീക്ഷിക്കുന്ന സംവിധാനം ഉണ്ട്. ഇതോടൊപ്പം രോഗബാധിതരായ മുതിര്‍ന്ന പൗരന്മാര്ക്ക് ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരം ഉണ്ടാകണം അതിന് ഓരോ തദ്ദേശ സ്വയം ഭരണ അതിര്‍ത്തിയിലും ടെലി മെഡിസിന് സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കായിരിക്കും ഇതിന്റെ മേല്‍നോട്ടം. രോഗിയുമായി സംസാരിക്കുമ്പോള്‍ ഡോക്ടര്‍ക്ക് രോഗിയെ കാണേണ്ടതുണ്ട് എന്ന് തോന്നിയാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്രെ വാഹനമുപയോഗിച്ച് ഡോക്ടര്‍ക്ക് രോഗിയെ കാണാം. പ്രദേശത്ത് കൂടുതല്‍ രോഗികള്‍ ഉണ്ടെങ്കില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഏര്‍പ്പെടുത്താനാവും.ഇക്കാര്യത്തില്‍ സ്വകാര്യമേഖലയുടെ സഹായവും തേടും.
ടെലിമെഡിസിന്റെ കാര്യത്തിലും മൊബൈല്‍ യൂണിറ്റുകളുടെ കാര്യത്തിലും സ്വകാര്യമേഖലക്ക് എത്രത്തോളം സഹായിക്കാനും സഹകരിക്കാനും സാധിക്കും എന്നത് ആരായുന്നതിന് വേണ്ടി ഓരോ ജില്ലയിലും ജില്ലാ കളക്ടറും ഡിഎംഒയും കൂടി സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ യോഗം വിളിച്ചുചേര്‍ക്കണം. ഒരു ഡോക്ടര്‍ ഒരു സ്റ്റാഫ് നഴ്സ്, ഒരു പാരമെഡിക്കല്‍ സ്റ്റാഫ് മറ്റു ആവശ്യമായ സജ്ജീകരണങ്ങള്‍ എന്നിവയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ അതിര്‍ത്തികളില്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ഇത്തരം സേവനങ്ങള്‍ ഒരുക്കും.
സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനായി ഒരു ആശുപത്രിയുടെ സൗകര്യങ്ങള്‍ രണ്ടുഭാഗമാക്കും. ഒരു ഭാഗം കോവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കും രണ്ടാമത്തെ ഭാഗം മറ്റു അസുഖങ്ങള്‍ക്ക് മാറ്റിവെക്കും. ഇത്തരം വിഭജനം കഴിഞ്ഞാല്‍ ബാക്കി വരുന്ന ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കണം. ആയുര്‍വേദ മേഖലയിലും ഹോമിയോ മേഖലയിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് പുനരാരംഭിക്കും. ഒരു ടീമില്‍ അംഗങ്ങളേ ഉണ്ടാകാവൂ. അപ്രകാരം നിശ്ചയിച്ചുകൊണ്ട് ഈ വിഭാഗത്തെ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27 പേര് രോഗമുക്തരായി | Read More..
നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍, സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിക്കും| Read More..
കോവിഡ് പ്രതിരോധത്തിനായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടും: മുഖ്യമന്ത്രി | Read More..
തൊഴില്‍ മേഖലകള്‍ക്ക് ഇളവുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാം | Read More..
ഏപ്രില്‍ 20ന് ശേഷം ഒറ്റ, ഇരട്ട അക്ക വാഹനങ്ങള്‍ പുറത്തിറക്കാന്‍ ക്രമീകരണം- മുഖ്യമന്ത്രി | Read More..
തൊഴിലുറപ്പ് ജോലികള്‍ പുനഃരാരംഭിക്കാം; പക്ഷേ, കൂട്ടംകൂടിയുള്ള പണി വേണ്ട | Read More..
കോവിഡ് 19 കേസുകള്‍ കുറവുള്ള അഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാഗികമായി അനുവദിക്കും| Read More..
പ്രവാസികള്‍ക്ക് മൂന്ന് ശതമാനം പലിശയില്‍ സ്വര്‍ണപണയ വായ്പ നല്‍കും | Read More..
Content Highlights: Concessions to employment sectors, They can work according to the central Govt guidelines.
Published: 16 Apr 2020, 06:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented