കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡെന്റല്‍ കോളേജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കല്ലുകള്‍ വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. രണ്ട് കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കാലപ്പഴക്കമുള്ള സംരക്ഷണഭിത്തിയാണിത്.
മതില് ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണെന്ന് മുന്‍പേ പരാതി ഉയര്‍ന്നിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാരില്‍ ഒരാള്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. പകല്‍സമയത്ത് മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്കൂളിലെ കുട്ടികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ കടന്നുപോകുന്ന ഇടവഴിയാണിതെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഈ സംരക്ഷണഭിത്തിയുടെ അവസാനഭാഗത്തുനിന്ന് വലിയൊരു കല്ല് താഴേക്ക് വീണിരുന്നു.
Content Highlights: compund wall of kozhikode medical college collapses
Published: 07 Jul 2025, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented