പാലക്കാട്: വാളയാറില്‍  കാര്‍ബണ്‍ ഡയോക്‌സൈഡ് കൊണ്ടുപോയ വാഹനത്തില്‍  ചോര്‍ച്ച. ടാങ്കറിനു പിന്നില്‍ ലോറിയിടിച്ചതിനെ തുടര്‍ന്നാണ് ചോര്‍ച്ചയുണ്ടായത്. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 

To advertise here,

കാസര്‍കോട്ടേക്ക് വ്യാവസായിക ആവശ്യത്തിനായി കൊണ്ടു പോയ വാതകമാണ് ചോര്‍ന്നത്. വളരെ അടുത്ത് നിന്ന് ശ്വസിച്ചാല്‍ മാത്രമേ അപകടസാധ്യതയുള്ളൂ എന്നാണ് ഫയര്‍ഫോഴ്‌സും പോലീസുമടക്കമുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വാതകം ജ്വലനസ്വഭാവമുള്ളതല്ലാത്തതിനാല്‍ തീപ്പിടിത്തമടക്കമുള്ള അപകട സാധ്യതയുമില്ല എന്നാണ് വിവരം. ഗതാഗതം തടഞ്ഞ ശേഷം വാതകം പൂര്‍ണമായും തുറന്നു വിട്ടു.ടാങ്കര്‍ ഒഴിഞ്ഞ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

മുന്‍കരുതല്‍ എന്ന നിലയ്ക്ക് നാലു ഫയര്‍ഫോഴ്‌സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു.