
വൈക്കം-വെച്ചൂർ റോഡിൽ ഉല്ലലയിൽ സിഎൻജിയുമായി പോയ ലോറിയിലെ കുറ്റി ചോർന്നത് പ്രത്യേക പശ ഉപയോഗിച്ച് വൈക്കം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അടയ്ക്കുന്നു
വൈക്കം: വൈക്കം-വെച്ചൂര്‍ റോഡില്‍ ഉല്ലലയില്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസുമായി പോയ ലോറിയിലെ കുറ്റി ചോര്‍ന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു സംഭവം. ചേര്‍ത്തലയില്‍നിന്ന് തലയോലപ്പറമ്പിലെ പെട്രോള്‍ പമ്പിലേക്ക് കൊണ്ടുപോയ സിഎന്‍ജി ലോറിയുടെ ഇടതുവശത്ത് ഏറ്റവും മുകളിലത്തെ മൂന്നാമത്തെ കുറ്റിയാണ് ചോര്‍ന്നത്. വാല്‍വ് അയഞ്ഞുപോയതാണ് കാരണം.
60 കുറ്റികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. എല്ലാകുറ്റികളും തമ്മില്‍ പ്രത്യേകപൈപ്പ് ഉപയോഗിച്ച് ബന്ധിച്ചിരുന്നു. വലിയശബ്ദം കേട്ടാണ് ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി മോഹന്‍രാജ് ലോറി നിര്‍ത്തിയത്. ഈസമയം സിഎന്‍ജി, കുറ്റിയില്‍നിന്ന് ചോര്‍ന്ന് പരിസരമാകെ പുകകൊണ്ട് നിറഞ്ഞു. രൂക്ഷമായ ഗന്ധവും പരന്നു. ഉല്ലല ജങ്ഷനില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഓടി. കടകള്‍ എല്ലാം അടച്ചു.
മോഹന്‍രാജ് അവസരോചിതമായി ഇടപെട്ട് ടാങ്കുകളിലെ പ്രധാന വാല്‍വ് അടച്ചു. വൈക്കം അഗ്നിരക്ഷാസേന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.സി. സജീവന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തി. അവര്‍ പ്രത്യേക പശ ഉപയോഗിച്ച് വാല്‍വ് ഒട്ടിച്ചു. കുറച്ചുസമയം നിരീക്ഷിച്ചശേഷം ലോറി റോഡരികിലേക്ക് മാറ്റി. മോഹന്‍രാജ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചേര്‍ത്തലയില്‍ സിഎന്‍ജി കേന്ദ്രത്തില്‍നിന്ന് വിദഗ്ധര്‍ എത്തി പ്രശ്നം പരിഹരിച്ചു. സംഭവത്തെത്തുടര്‍ന്ന് വൈക്കം- വെച്ചൂര്‍ റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് വെച്ചൂര്‍ ഭാഗത്ത് നിന്നും എത്തിയ വാഹനങ്ങള്‍ കൊതവറ വഴി തിരിച്ചുവിട്ടു. ദേശീയപാതയില്‍ പണികള്‍ നടക്കുന്നതിനാല്‍ നിരവധി ഗ്യാസ്, പെട്രോളിയം ലോറികളാണ് ഇതുവഴി എത്തുന്നത്. ഈ ലോറികള്‍ വൈക്കത്തിനും ഉല്ലലയിലും ഇടയില്‍ പല സ്ഥലങ്ങളില്‍ പിടിച്ചിട്ടു. വൈക്കം പോലീസ് സ്ഥലത്തെത്തിയിരുന്നു.
സിഎന്‍ജി അപകടമുണ്ടാക്കുമോ?
വായുവിനെക്കാള്‍ സാന്ദ്രത കുറവാണ് സിഎന്‍ജിക്ക്. ചോര്‍ച്ച ഉണ്ടായാല്‍ പെട്ടെന്നുതന്നെ അന്തരീക്ഷത്തിലേക്ക് ഉയരും. അതുകൊണ്ട് മറ്റ് ഇന്ധനത്തേക്കാള്‍ സുരക്ഷിതമാണിത്. ഗ്യാസ് ടാങ്കറുകള്‍ ചോര്‍ന്നാല്‍ ആ പ്രദേശത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കണം. കൂടുതല്‍ സുരക്ഷയോടെയും ജാഗ്രതയോടെയും വേണം സാഹചര്യം നേരിടാന്‍. എന്നാല്‍ അത്രയും അപകടസാധ്യത സിഎന്‍ജിക്ക് ഇല്ലെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആദ്യമായാണ് ഇത്തരമൊരു സംഭവം
ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ശബ്ദംകേട്ട് ലോറി നിര്‍ത്തി. എന്നിട്ട് ഇറങ്ങി ഓടി. ധൈര്യത്തോടെ വീണ്ടും തിരികെ എത്തി വാല്‍വ് മുറുക്കുകയായിരുന്നു.
-മോഹന്‍രാജ്, ലോറി ഡ്രൈവര്‍.
Content Highlights: A CNG tanker experienced a leak on the Vaikom-Vechur road, causing panic. The driver`s prompt action and swift response from fire services prevented a major incident.
Published: 16 Nov 2025, 08:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented