
ഡല്‍ഹിയിലെ ഒരു സിഎന്‍ജി പമ്പ് | ഫോട്ടോ: സാബു സ്കറിയാച്ചൻ
ന്യൂഡൽഹി: രാജ്യത്ത് സിഎൻജി വില വീണ്ടും വർധിപ്പിച്ചു. ഡൽഹിയിൽ സിഎൻജി വില കിലോയ്ക്ക് രണ്ടു രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ പുതിയ നിരക്ക് 83.09 രൂപയായി. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ മാത്രം സിഎൻജി വിലയിൽ ആകെ ഏഴു രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന നാലാമത്തെ വർധനവാണിത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിൽ നിന്ന് 86 ഡോളറായി ഉയർന്നു.
കഴിഞ്ഞ ദിവസം പെട്രോൾ, ഡീൽ വിലയും വർധിപ്പിച്ചിരുന്നു. പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. 12 ദിവസത്തിനിടെ പെട്രോൾ, ഡീസൽ വില കൂടിയത് 8.05 രൂപ. ഇതോടെ കേരളത്തിൽ എല്ലായിടത്തും ഡീസൽവില 100 രൂപ കടന്നു.
ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം ഉണ്ടെന്ന് പെട്രോളിയം മന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ഇറക്കുമതി ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ വില വർധനവ് അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്.
Content Highlights: CNG price in Delhi increased by Rs 2 per kg., Total of four price hikes recorded within a 15-day period., Rising Brent crude oil prices from $72 to $86 are driving domestic fuel costs., Petrol and diesel prices have also seen significant hikes, with diesel crossing Rs 100 in Kerala., Petroleum Ministry assures sufficient fuel stock despite global market volatility.
Published: 26 May 2026, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented