
ഡല്‍ഹിയിലെ ഒരു സിഎന്‍ജി പമ്പ് | ഫോട്ടോ: സാബു സ്കറിയാച്ചൻ
ന്യൂഡൽഹി: ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. രണ്ടു ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്.
ഒരു രൂപ വർധിച്ച് ഡൽഹിയിൽ ഇപ്പോൾ സിഎൻജി വില കിലോയ്ക്ക് 80.09 രൂപയായി. ഡൽഹി-എൻസിആർ മേഖലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളെ ഈ വിലവർധനവ് നേരിട്ട് ബാധിക്കും.
നോയിഡയിലും ഗാസിയാബാദിലും ഒരു കിലോ സിഎൻജിയുടെ വില 88.70 രൂപയായി ഉയർന്നു. മേയ് 15-ന് കമ്പനികൾ സിഎൻജി കിലോയ്ക്ക് രണ്ടുരൂപ വർധിപ്പിച്ചിരുന്നു. ഇതോടെ ഡൽഹിയിലെ വില 77.09 രൂപയിൽ നിന്ന് 79.09 രൂപയായി ഉയർന്നിരുന്നു.
15-ാം തീയതി കേന്ദ്രം പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്നുരൂപ വീതം കൂട്ടിയിരുന്നു. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു നടപടി.
Content Highlights: CNG price increased by Rs 1 per kg in Delhi., Second price hike within 48 hours., West Asian conflict cited as primary cause for global energy instability., Impacts local auto-rickshaw and taxi operators in Delhi-NCR., New rate in Delhi stands at Rs 80.09 per kg.
Published: 17 May 2026, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented