
തിരുവനന്തപുരം: തുമ്പ പൗണ്ട് കടവില്‍ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരന്റെ ദേഹത്ത് കല്ലിന്റെ കഷണം തെറിച്ചുവീണു. തിരുവനന്തപുരത്തേക്ക് വന്ന ചെന്നൈ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്.
യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ട്രെയിനിലെ യാത്രക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.
ആര്‍പിഎഫും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. എവിടെനിന്നാണ് കല്ലേറുണ്ടായതെന്ന വിവരം ലഭിച്ചിട്ടില്ല. ഇത് മനസിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍.
Content Highlights: A stone was thrown at the Chennai Mail train near Thiruvananthapuram, injuring a passenger with a fragment. Police are investigating CCTV footage to identify the culprit.
Published: 18 Nov 2025, 03:32 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented