മൂന്നാര്‍: ചിന്നക്കനാലില്‍ ആനയിറങ്കലിനു സമീപം ചക്കക്കൊമ്പന്റെ വിളയാട്ടം. ബുധനാഴ്ച രാത്രി ആനയിറങ്കലിനു സമീപത്തെ ദേശീയപാതയിലെത്തിയ ചക്കക്കൊമ്പന്‍ ഒരു മണിക്കൂറോളം സ്ഥലത്ത് നിലയുറപ്പിച്ചു. ഇതിനിടെ വഴിയോര കച്ചവടസ്ഥാപനങ്ങളടക്കം തകര്‍ത്തു.

To advertise here,

പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിനു നേരെയും ഒറ്റക്കൊമ്പന്റെ ആക്രമണശ്രമമുണ്ടായി. ഒരു മണിക്കൂറോളം ചക്കക്കൊമ്പന്‍ നിലയുറപ്പിച്ചതോടെ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. 

അതേസമയം ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്കും അവിടെനിന്ന് തിരുനെല്‍വേലി മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കും മാറ്റിയ അരിക്കൊമ്പന്‍ കോതയാര്‍ മേഖലയില്‍ തുടരുന്നതായി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. സഞ്ചാരം അധികമില്ല. ചെക്ക് ഡാമിനോട് സമീപത്ത് നിലയുറപ്പിക്കുകയാണ് കൊമ്പന്‍.