
ചിന്നക്കനാൽ: നാടിനെ വിറപ്പിക്കുന്ന ചക്കക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് തുരത്തണമെന്ന പ്രതിഷേധങ്ങളും പരാതികളും ഒട്ടനവധിയാണ്. എന്നാൽ ഇതേ ചക്കക്കൊമ്പൻ തനിക്ക് ഭയമല്ല, മറിച്ച് കാവലാളാണെന്ന് വിശ്വസിക്കുന്ന ഒരു വയോധിക ചിന്നക്കനാലിലെ ബി.എൽ. റാമിലുണ്ട്. ബി.എൽ. റാമിലെ 'മിലിറ്ററി വീട്ടിലെ' 65-കാരിയായ മരിയമ്മയാണ് പതിവായി തന്റെ വീട്ടുപറമ്പിലൂടെ കടന്നുപോകുന്ന ഈ കാട്ടാനയെ സ്വന്തം സുരക്ഷാകവചമായി കാണുന്നത്.
പന്ത്രണ്ടാം വയസ്സിൽ അച്ഛനൊപ്പം തമിഴ്‌നാട്ടിൽ നിന്ന് ചിന്നക്കനാലിൽ എത്തിയതാണ് മരിയമ്മ. ഇന്ത്യൻ സൈന്യത്തിൽ സുബേദാറായിരുന്ന പരേതനായ രാജനായിരുന്നു മരിയമ്മയുടെ ഭർത്താവ്. ഭർത്താവിനൊപ്പം ഇന്ത്യയുടെ പല ഭാഗങ്ങളിൽ സഞ്ചരിച്ചിട്ടുള്ള മരിയമ്മ താമസിക്കുന്ന വീടിനെ നാട്ടുകാർ 'മിലിറ്ററിയുടെ വീട്' എന്നാണ് വിളിക്കുന്നത്. ബി.എൽ. റാമിലെ ചെറിയ വീട്ടിൽ ഒറ്റയ്ക്കാണ് മരിയമ്മ കഴിയുന്നത്.
ചക്കക്കൊമ്പൻ വരുന്നതറിഞ്ഞ് പ്രദേശവാസികൾ വിളിച്ചുപറഞ്ഞ് ലൈറ്റ് ഇടാൻ മുന്നറിയിപ്പ് നൽകുമ്പോൾ, മരിയമ്മ ലൈറ്റ് ഇട്ട് വാതിലടച്ച് സുഖമായി ഉറങ്ങാറാണ് പതിവ്. ആന പതിവായി പോകുന്ന വഴിയിലൂടെ കള്ളന്മാരൊന്നും കടന്നുവരില്ലെന്ന ചിന്തയാണ് ഈ ഏകാന്ത ജീവിതത്തിൽ മരിയമ്മയ്ക്ക് ധൈര്യം നൽകുന്നത്.
Published: 26 Nov 2026, 09:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented