കൊച്ചി: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകളുടെ പാസ്‌കോഡ് പോലീസിനു നൽകാൻ മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യംചെയ്ത് രാഹുൽ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.

To advertise here,

പാസ്‌കോഡ് നൽകാതിരിക്കാൻ രാഹുലിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി കോടതിയെ അറിയിച്ചു.

രാഹുലിന്റെ ഫോണുകൾ പിടിച്ചെടുത്തിരുന്നെങ്കിലും അന്വേഷണോദ്യോഗസ്ഥർക്ക് പാസ്!!േകാഡ് നൽകിയിരുന്നില്ല. ഈ ആവശ്യമുന്നയിച്ച് അന്വേഷണസംഘം മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും അതിനെതിരേ രാഹുൽ ഹൈക്കോടതിയെ സമീപിച്ചു. മൊബൈൽ ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുണ്ടെന്നും അവ പോലീസ് നശിപ്പിക്കുമെന്നുമായിരുന്നു രാഹുലിന്റെ വാദം. ഹർജി പരിഗണിച്ച ഹൈക്കോടതി, മജിസ്േട്രറ്റ് കോടതി ഉത്തരവ് സ്റ്റേചെയ്തിരുന്നു. ഹർജി വീണ്ടും ഡിസംബർ ഒൻപതിന് പരിഗണിക്കും. സ്റ്റേ ഉത്തരവും നീട്ടി.