നെടുമ്പാശ്ശേരി: വിമാനയാത്രയ്ക്കിടെ രണ്ടുപേർ തമ്മിലുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.20-ന് അബുദാബിയിൽനിന്ന് കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിലാണ് അടിപിടിയുണ്ടായത്. തൃശ്ശൂർ അകലാട് കല്ലുവളപ്പിൽ യൂസഫിന് (52) ആണ് പരിക്കേറ്റത്. യൂസഫിന്റെ പരാതിയിൽ വൈറ്റില തൈക്കൂടം വെട്ടയ്ക്കൽ വീട്ടിൽ റോഷനെ (25) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
യൂസഫും റോഷനും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നിരുന്നത്. യൂസഫിനൊപ്പം മറ്റൊരു യാത്രക്കാരനുമുണ്ടായിരുന്നു. ഇരുവരും ചേർന്ന് റോഷനെ കളിയാക്കിയെന്നാണ് റോഷൻ മൊഴി നൽകിയിരിക്കുന്നത്. വാക്കുതർക്കം മൂത്തപ്പോൾ റോഷൻ യൂസഫിന്റെ മുഖത്ത് കൈകൊണ്ട് ഇടിച്ചു. ഇതേത്തുടർന്ന് യൂസഫിന്റെ കണ്ണട പൊട്ടുകയും വലതുകണ്ണിന് സമീപം മുറിവുണ്ടാവുകയും ചെയ്തു. പിന്നീട് റോഷൻ ബെൽറ്റ് ഉപയോഗിച്ച് യൂസഫിന്റെ കഴുത്തിൽ മുറുക്കുകയും ചെയ്തു.
സഹയാത്രികരും വിമാന ജീവനക്കാരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. വിമാനം കൊച്ചിയിലെത്തിയപ്പോൾ ഇരുവരെയും സുരക്ഷാവിഭാഗം നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ഇൻഡിഗോ സുരക്ഷാ വിഭാഗം നൽകിയ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. യൂസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. റോഷനെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: Altercation occurred between two passengers on an Abu Dhabi-Kochi Indigo flight., Roshan (25) attacked Yusuf (52) after allegedly being mocked over seating arrangements., Victim sustained injuries, broken glasses, and was treated at a hospital., Accused was arrested by Nedumbassery police and remanded by Angamaly court.
Published: 26 Nov 2026, 08:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented