തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിന് കുവൈത്ത് യാത്ര റദ്ദാക്കേണ്ടിവന്നത് കേന്ദ്രത്തില്‍നിന്ന് അറിയിപ്പുകളൊന്നും ലഭിക്കാത്തതിനാല്‍. പുറപ്പെടാനുള്ള സമയാകുംവരെ യാത്രാനുമതിക്കുള്ള അപേക്ഷ അംഗീകരിച്ചതായോ, നിരസിച്ചതായോ അറിയിപ്പ് കിട്ടിയിരുന്നില്ല. അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മന്ത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്ന് യാത്ര ഉപേക്ഷിച്ച് മടങ്ങി കുവൈത്ത് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള കാര്യങ്ങളുടെ ഏകോപനം നടത്താനുമാണ് മന്ത്രിയെ കുവൈത്തിലേക്ക് അയക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിയുടെ വിദേശയാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി വിദേശകാര്യമന്ത്രാലയം രാവിലെതന്നെ അപേക്ഷിച്ചിരുന്നതായും സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.
Content Highlights: Center denies permission Health Minister Veena George travel to Kuwait
Published: 13 Jun 2024, 09:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented