കുവൈറ്റ് സിറ്റി: തീപ്പിടിത്ത ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് നിയമസഹായത്തിനായി നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റിന്റേയും സ്വദേശി അഭിഭാഷകന്റെയും സഹായം സര്‍ക്കാര്‍ ലഭ്യമാക്കണമെന്ന് ഫിറ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്റ്റേഡ് അസോസിയേഷന്‍സ്) കണ്‍വീനറും കുവൈറ്റില്‍നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാന്‍സീസ് നാലാം ലോക കേരള സഭയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് കുറഞ്ഞ പ്രീമിയം തുകയ്ക്ക് ഇന്‍ഷുറന്‍സ്, പ്രവാസികളുടെ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍/ നിവേദനങ്ങള്‍ എന്നിവയില്‍ വേഗത്തില്‍ നടപടിയെടുക്കുവാന്‍ ഏകജാലക സംവിധാനം ഉള്‍പ്പെടെ ലോകകേരളസഭ സമ്മേളനത്തിന് മുമ്പായി ഫിറ കുവൈറ്റില്‍ സംഘടിപ്പിച്ച ചര്‍ച്ച സമ്മേളനത്തില്‍ വിവിധ സംഘടനകള്‍ അവതരിച്ച വിഷയങ്ങള്‍ അടങ്ങിയ നിവേദനവും സഭയില്‍ വെച്ച് സ്പീക്കര്‍ക്ക് കൈമാറി. സഭയില്‍ സമര്‍പ്പിച്ച വിഷയങ്ങളിലും നിവേദനത്തിലുമുള്ള പ്രവാസി ആവശ്യങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ഫിറ ഭാരവാഹികളായ ഷൈജിത്ത്, ചാള്‍സ് പി ജോര്‍ജ്, ബിജു സ്റ്റീഫന്‍ എന്നിവര്‍ അറിയിച്ചു. ഫിറ ഭാരവാഹികള്‍ തീപ്പിടിത്ത ദുരന്തത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചിരുന്നു.
Content Highlights: Federation of Indian Registered Associations Loka Kerala Sabha
Published: 27 Jun 2024, 12:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented