
കുവൈറ്റ് സിറ്റി: തീപ്പിടിത്ത ദുരന്തത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന പ്രവാസി സുഹൃത്തുക്കളെ പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികള്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്ന വിവിധ സംസ്ഥാനക്കാരായ പ്രവാസികളെ സന്ദര്‍ശിച്ച് ആശ്വാസമേകുകയും തുടര്‍ന്ന് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നതിന്, നിയമപരമായ സേവനങ്ങള്‍ കുവൈറ്റിലും നാട്ടിലും ഉറപ്പാക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ ജോസ് അബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം ചാപ്റ്റര്‍ അംഗങ്ങള്‍ സന്ദര്‍ശനത്തില്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.
സംഘത്തില്‍ ബാബു ഫ്രാന്‍സീസ്, ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഷൈജിത്ത്, വൈസ് പ്രസിഡന്റ് ചാള്‍സ് പി. ജോര്‍ജ്, സെക്രട്ടറി ബാബു സി, കിരണ്‍ രാജ ഗോപാല്‍ (പബ്ലിക് റിലേഷന്‍സ് കമ്മിറ്റിയംഗം) അഖില്‍ (മീഡിയ കമ്മിറ്റിയംഗം) എന്നിവരുണ്ടായിരുന്നു.
തീപ്പിടിത്ത ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുശോചന യോഗം പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ നടത്തിയിരുന്നു. തീപ്പിടിത്ത ദുരന്തത്തില്മരിച്ചവരുടെയുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച സഹായങ്ങള്‍ വേഗത്തില്‍ ലഭിക്കാനാവശ്യമായ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു.
Content Highlights: Expatriate Legal Cell Kuwait comforts those injured in the fire disaster
Published: 24 Jun 2024, 02:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented