ഭോപ്പാൽ: വരണമാല്യം ചാർത്താനിരിക്കെ വിവാഹ മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടി യുവതി. തുടർന്ന് അതിനാടകീയ സംഭവങ്ങളാണ് ചടങ്ങിൽ അരങ്ങേറിയത്. മധ്യപ്രദേശിലാണ് സംഭവം. യുവതി മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. മധ്യപ്രദേശിലെ ചിൻദ്വാരയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
ഏപ്രിൽ 27 രാത്രിയിലായിരുന്നു സംഭവം. വിവാഹ വസ്ത്രത്തിൽ സംശയമെന്യേ ആണ് യുവതി വേദിയിലെത്തിയത്. അണിഞ്ഞൊരുങ്ങി വരനും വേദിയിൽ ഉണ്ടായിരുന്നു. എന്നാൽ ട്വിസ്റ്റ് മറ്റൊന്നായിരുന്നു. അതേ ചടങ്ങിൽ തന്നെ യുവതിയുടെ ആൺസുഹൃത്തും എത്തിയിരുന്നു. വരണമാല്യം അണിയിക്കാനുള്ള സമയമായപ്പോൾ, യുവതി മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ടുനിന്നവർ ആർത്തുവിളിക്കുന്നതും പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. വിവാഹത്തിനെത്തിയിരുന്ന ആൺസുഹൃത്തിന് മുമ്പിലെത്തിയ യുവതി തന്റെ കൈയിൽ ഉണ്ടായിരുന്ന വരണമാല്യം ചാർത്തിയതായി ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു.
ദൃശ്യങ്ങൾ സാമുഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. കുടുംബത്തിൽ നിന്നുള്ള വിവാഹസമ്മർദ്ദം, വരന്റെ മാനസികാവസ്ഥ, അറേഞ്ച്ഡ് മാരേജിനെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാടുകൾ തുടങ്ങിയവ വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഒരു ചർച്ചയ്ക്ക് തന്നെ ഈ വീഡിയോ കാരണമായി.
Content Highlights: Dramatic incident at a wedding ceremony in Chhindwara, Madhya Pradesh., Bride abandoned the groom at the mandap on April 27., Video footage of the bride choosing her boyfriend over the groom went viral., The incident has sparked widespread debate on social media regarding arranged marriages.
Published: 02 May 2026, 10:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented