ഏറ്റുമാനൂർ: സ്വർണ്ണപ്പാളി കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേക്ക് നടന്ന മാർച്ചിൽ സംഘർഷം. പ്രകടനം നടത്തി ബിജെപി പ്രവർത്തകർ തിരികെ പോയതിനുശേഷം, പിന്നാലെ എത്തിയ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ ഓട്ടോ സ്റ്റാൻഡിലും മറ്റും നിൽക്കുകയായിരുന്നു ബിജെപി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ബിജെപി സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചു. ഇതോടെ പിരിഞ്ഞു പോയ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ തിരിച്ചെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
പോലീസ് നോക്കിനിൽക്കുമ്പോൾ ആയിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. പി.എ. അനീഷ്, ടി.ആർ. രാജേഷ്, സരുൺ കെ. അപ്പുക്കുട്ടൻ, നികിത, നികിതയുടെ പ്രായപൂർത്തിയാകാത്ത മകൾ എന്നിവർക്കാണ് മർദ്ദനമേറ്റത്.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായ ആളുടെ നേതൃത്വത്തിലാണ് മർദ്ദനം നടത്തിയതെന്ന് പ്രവർത്തകർ ആരോപിച്ചു തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയും പ്രവർത്തകരെ മർദ്ദിച്ചതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചതിനും പോക്സോ വകുപ്പുകളടക്കം ചേർത്ത് കേസെടുക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.
ഏറെ സമയം ടൗണിൽ സംഘർഷാവസ്ഥ നീണ്ടുനിന്നു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷന് സമീപം പാലാ റോഡിൽ ഉള്ള ഓട്ടോസ്റ്റാൻഡിലാണ് ആക്രമണം.
Content Highlights: BJP activists marched to Minister Vasavan`s office protesting gold theft. DYFI allegedly attacked returning BJP workers, causing injuries and a road blockade. Tension in town.
Published: 11 Oct 2025, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented