തിരുവനന്തപുരം: കോവളത്ത് 47-കാരനും സഹായിക്കാൻ എത്തിയ അയൽവാസിയും കുഴഞ്ഞുവീണു മരിച്ചു. വണ്ടിതടം കുരിശടിക്ക് സമീപം സുരേഷ് എന്നയാളാണ് വീട്ടിൽ കുഴഞ്ഞുവീണത്. ഇയാളെ സഹായിക്കാൻ എത്തിയ അയൽവാസി അജി (52) പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.
രണ്ടുപേരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ശുചിമുറിയിൽ കുഴഞ്ഞുവീണ സുരേഷിനെ ആംബുലൻസിൽ കയറ്റാനായി എത്തിയതാണ് അജി. പ്രധാന റോഡ് വീട്ടിൽ നിന്നും 100 മീറ്ററിന് അപ്പുറമായിരുന്നു. നാട്ടുകാരും അജിയും ചേർന്നു സുരേഷിനെ ആംബുലൻസിൽ കയറ്റി. പിന്നാലെ അജി കുഴഞ്ഞു വീഴുകയായിരുന്നു.
Content Highlights: A 47-year-old man named Suresh collapsed in his bathroom in Kovalam., His 52-year-old neighbor Aji rushed to help and loaded him into an ambulance., Aji collapsed shortly after helping, and both were declared dead at the Medical College Hospital.
Published: 16 Oct 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented