കൊച്ചി: നെടുമ്പാശ്ശേരി അത്താണി കോട്ടായിയിലെ ബെവറജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നടന്ന മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി വിജിലൻസ്.
പരിശോധനയിൽ ബെവറജസിലെ ഉദ്യോഗസ്ഥരിൽ നിന്നും കണക്കിൽപ്പെടാത്ത 80150 രൂപയും വാഹനങ്ങളിൽനിന്ന് ബില്ലോ മറ്റ് രേഖകളോ ഇല്ലാത്ത മൂന്ന് ലിറ്റർ വിദേശ മദ്യവും കണ്ടെത്തി. കൂടാതെ ഔട്ട്ലെറ്റിൽ ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ഔട്ട്ലെറ്റിൽ അനധികൃതമായി രണ്ടുപേർ ജോലി ചെയ്യുന്നതായും പോലീസ് പറഞ്ഞു.
ഔട്ട്ലെറ്റിൽ വിദേശ മദ്യ കമ്പനികളുടെ ഏജന്റുമാർ അവരുടെ ബ്രാൻഡിന്റെ വിൽപ്പനയിൽ വർധനയുണ്ടാക്കുന്നതിന് വേണ്ടി ബെവറജസിലെ ജീവനക്കാർക്ക് കൈക്കൂലിയായി പണം നൽകാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.എം. വർഗീസിന്റെ നിർദേശപ്രകാരം പോലീസ് ഇൻസ്പെക്ടർ എൻ.എ. അനൂപിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഏജന്റുമാരിൽ നിന്നും കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അത്താണി ബെവറജസ് ഔട്ട്ലെറ്റിലെ ജീവനക്കാരെ ഏറെക്കാലമായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. മിന്നൽ പരിശോധന ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു.
Content Highlights: Vigilance Raids Kochi Bevco Outlet: Uncovers Cash, Liquor, and Employee Misconduct
Published: 02 Feb 2026, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented