
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാര്‍ച്ച് അഞ്ചിന് കാപ്പുകെട്ടോടെ ആരംഭിക്കും. മാര്‍ച്ച് 13 വ്യാഴാഴ്ചയാണ് പൊങ്കാല. രാവിലെ 10:15-ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1:15-ന് ആണ് നിവേദ്യം. ഇത്തവണ കുത്തിയോട്ട നേര്‍ച്ചയ്ക്കായി രജിസ്റ്റര്‍ ചെയ്തത് 592 കുട്ടികളാണ്.
'ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല' എന്നതാണ് ശുചിത്വ മിഷന്റെ ഇത്തവണത്തെ പൊങ്കാലയുടെ മോട്ടോ. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ക്ഷേത്ര പരിസരത്ത് കട നടത്താന്‍ അനുമതി. ഉത്സവം നടക്കുന്ന ദിവസങ്ങളിലെല്ലാം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകും. പൊങ്കാലയ്ക്ക് വരുന്നവര്‍ സ്റ്റീല്‍ പ്ലേറ്റും കപ്പും കൊണ്ടുവരണം.
വാഹനങ്ങള്‍ നിര്‍ത്താന്‍ വേണ്ടി ബണ്ട് റോഡില്‍ നാല് മൈതാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 4000 പോലീസുകാര്‍ സേവനത്തിനായുണ്ടാകും. വെള്ളയമ്പലം മുതല്‍ തൈക്കാട് വരെയുള്ള ഹൈടെക്ക് റോഡിലെ ടൈലില്‍ പൊങ്കാലയിടാതിരിക്കാന്‍ ഭക്തജനങ്ങള്‍ ശ്രദ്ധിക്കണം.
ചലച്ചിത്രതാരം നമിതാ പ്രമോദ് കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞ പത്മശ്രീ ഡോ. കെ. ഓമനക്കുട്ടിയ്ക്കാണ്.
Content Highlights: Attukal Pongala 2025 will be on March 13
Published: 28 Feb 2025, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented