തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിനെത്തുടർന്ന് തിരുവനന്തപുരത്ത് സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

To advertise here,

ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് സസ്പെൻഷൻ. ഇത്തരത്തിലുള്ള പ്രവൃത്തികളിലൂടെ വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും രാഷ്ട്രീയ ധ്രുവീകരണത്തിന് പ്രിൻസിപ്പൽ ശ്രമിച്ചുവെന്ന് സസ്പെൻഷൻ ഉത്തരവിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന കുറ്റമാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, പ്രിൻസിപ്പലിനെതിരെയുള്ള നടപടി രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള നീക്കമാണെന്ന് ഒരുവിഭാഗം അധ്യാപകർ ആരോപിച്ചു.