
കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിനുതാഴെ തരിപ്പപ്പതി മുണ്ടനാട് കരിമല മാവിന്ചോടിനുസമീപം യുവാവിനെ കാണാതായി. അട്ടപ്പാടിയില്‍നിന്ന് തേനെടുക്കാനെത്തിയ സംഘത്തിലെ കരുവാര ഉന്നതിയിലെ മണികണ്ഠനെയാണ് (24) കാണാതായത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മലയുടെ സമീപത്തെ സ്വകാര്യതോട്ടത്തില്‍ തേന്‍ ശേഖരിക്കാനായി ഒന്‍പതുപേരാണ് ഞായറാഴ്ചയെത്തിയത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഇവിടെ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിടുക്കിലാണ് ഇവര്‍ രാത്രി കഴിഞ്ഞത്.
തിങ്കളാഴ്ച രാത്രി വെള്ളത്തിലിറങ്ങാന്‍ ശ്രമിക്കുന്നതിടെ മണികണ്ഠന് കാല്‍വഴുതി വീഴുകയായിരുന്നു എന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. ശബ്ദംകേട്ട് ഓടിയെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, പാലക്കാട്ടുനിന്ന് സ്കൂബാസംഘം തിരച്ചില്‍ നടത്തി. യുവാവിന്റെ ചെരിപ്പ് വെള്ളത്തില്‍നിന്നും ടോര്‍ച്ച് സമീപത്തെ വെള്ളമുള്ള കുഴിയില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്.
ആറുപേരടങ്ങുന്ന സ്കൂബ ടീം രാവിലെ 10-ന് തുടങ്ങിയ തിരച്ചില്‍ വൈകീട്ട് നാലോടെ അവസാനിപ്പിച്ചു. വെള്ളച്ചാട്ടം പതിക്കുന്ന പ്രധാന കുഴിയില്‍ വലിയ ചുഴിയുള്ളതിനാല്‍ തിരച്ചില്‍ പ്രയാസമാണ്. സ്കൂബ അംഗങ്ങളായ സതീഷ്, വിനോദ്, സന്തോഷ്, രമേഷ്, വികാസ്, അമല്‍ എന്നിവരാണ് തിരച്ചില്‍ നടത്തിയത്. ബുധനാഴ്ചയും തിരച്ചില്‍ തുടരും.
മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ പി.പി. സീന, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രന്, പഞ്ചായത്തംഗങ്ങളായ അനിത സന്തോഷ്, എച്ച്. ജാഫര്‍, പാലക്കയം വില്ലേജോഫീസര്‍ സെബാസ്റ്റ്യന്‍, റവന്യു ഇന്‍സ്പെക്ടര്‍ ഷാജി തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
Content Highlights: A young man from Attappady went missing after falling into a waterfall while collecting honey. Searc
Published: 09 Apr 2025, 08:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented