കണ്ണൂര്‍: ആറളത്തെ ആദിവാസി വീടുകളുടെ ഭിത്തിയിലെ സര്‍ക്കാര്‍ ബോര്‍ഡുകള്‍ മായ്ക്കും. വീട് നിര്‍മിച്ച് നല്‍കിയത് സര്‍ക്കാരാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മഞ്ഞ ബോര്‍ഡുകളാണ് മായ്ക്കുന്നത്.

To advertise here,

ഈ ബോര്‍ഡിന്റെ സാന്നിധ്യം വീട്ടിലെ താമസക്കാര്‍ക്കുണ്ടാക്കുന്ന മാനസികബുദ്ധിമുട്ടുകള്‍, മാതൃഭൂമി ന്യൂസിന്റെ വോട്ടര്‍ സൈക്കിള്‍ ഡയറി വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്.

വീടുകളുടെ ഭിത്തിയിലെ ബോര്‍ഡുകള്‍ മായ്ക്കാന്‍ എസ്‌സി-എസ്ടി വകുപ്പിന് നിര്‍ദേശം നല്‍കി. ആറളത്തേതിന് സമാനമായി വേറെയെവിടെയെങ്കിലും ബോര്‍ഡ് എഴുതി വെച്ചെങ്കില്‍ അതും മായ്ക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്. ബോര്‍ഡുകള്‍ ഉടന്‍ മായ്ച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എസ്‌സി- എസ്ടി വകുപ്പ് ടിആര്‍ഡിഎമ്മിനോട് ആവശ്യപ്പെട്ടു.