വണ്ടൂർ മണ്ഡലത്തിൽനിന്ന് 2001 മുതൽ ആറുതവണ നിയമസഭാംഗമായ എ.പി. അനിൽ കുമാർ ഇത് മൂന്നാംതവണയാണ് മന്ത്രിയാവുന്നത്. ആദ്യമത്സരം 1996-ൽ തൃത്താലയിലായിരുന്നെങ്കിലും പരാജയപ്പെട്ടു. പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽനിന്ന് പ്രീഡിഗ്രി പാസായ അദ്ദേഹം അവിടെ യൂണിയൻ ചെയർമാനായിരുന്നു.
കെ.എസ്.യു. ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.പി.സി.സി. അംഗം, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം നിലവിൽ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റാണ്. എ.പി. ബാലൻ്റെയും കെ.സി. ദേവകിയുടെയും മകനാണ്. മലപ്പുറം മുണ്ടുപറമ്പിലാണ് താമസം. ഭാര്യ: പി. പ്രസീജ. മക്കൾ : അർജുൻ, അമൻ.
Content Highlights: Six-time MLA representing Wandoor constituency since 2001., Currently serving as the KPCC Working President., Served as a minister three times in his career., Former KSU district secretary and Youth Congress state general secretary., Active member of KPCC and AICC.
Published: 18 May 2026, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented