
കൊച്ചി: റിപ്പോർട്ടർ ചാനലിന്റെ ഓഫീസിൽ എസ്ഐടി നടത്തിയ പരിശോധനയിൽ ഡോളർ കണ്ടെടുത്തതായി റിപ്പോർട്ട്. കൂടുതൽ കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. വിദേശ ബാങ്കുകളുടെ എടിഎം കാർഡുകളടക്കം കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ 13 മണിക്കൂറോളമാണ് എസ്ഐടി പരിശോധന നടത്തിയത്. മൊബൈൽ ഫോൺ, ലാപ്ടോപ്, പെൻഡ്രൈവ്, സി.ഡി. എന്നിവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. റെയ്ഡിനിടെ 67 ലിറ്റർ മദ്യവും കണ്ടെടുത്തിട്ടുണ്ട്. 43 ലിറ്റർ വിദേശ നിർമ്മിത മദ്യമാണ്. കൂടാതെ വൈനും കണ്ടെടുത്തിട്ടുണ്ട്. ഇവ എക്സൈസിന് കൈമാറിയതായാണ് വിവരം.
കണ്ടെടുത്ത ഡോളറിന്റെ പരിശോധന നടക്കുന്നതായാണ് വിവരം. സാമ്പത്തിക ഇടപാടുൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇതിലാണ് ഡോളർ കണ്ടെത്തിയത്. വിദേശ ബാങ്കുകളുടെ എടിഎമ്മുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വയനാട്ടിലെ ആന്റോ അഗസ്റ്റിന്റെ വീട്ടിലടക്കം അഞ്ചിടങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് ആന്റോ അഗസ്റ്റിൻ അന്വേഷണം നേരിടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പുലർച്ചെയോടെയാണ് ഒരേ സമയം അഞ്ചിടങ്ങളിലായി പോലീസ് റെയ്ഡ് ആരംഭിച്ചത്.
Content Highlights: Police conducted simultaneous raids at five locations, including Anto Augustine's Wayanad residence and a channel office., US dollars, foreign bank ATM cards, mobile phones, laptops, and pen drives were seized., 67 liters of liquor, including foreign-made alcohol and wine, were recovered and handed over to the Excise department., The raids are part of an ongoing investigation into a financial fraud case involving promises to bring Lionel Messi to Kerala.
Published: 16 Sept 2026, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented