തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സിപിഎം നേതാവ് കെ.എസ്. അരുൺകുമാറാണ് ഒന്നാം പ്രതിയും സാമൂഹികമാധ്യമ പ്രൊഫൈലായ പോരാളി ഷാജി രണ്ടാം പ്രതിയുമായ കേസിൽ മറ്റ് രണ്ട് പ്രൊഫൈലുകൾ കൂടി പ്രതികളാണ്.

To advertise here,

രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ടാണ് പ്രചാരണമുണ്ടായത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജ ആക്ഷേപങ്ങൾ പ്രചരിപ്പിച്ച് അവഹേളിക്കാൻ ശ്രമിച്ചു എന്നതാണ് കേസിനാസ്പദമായ സംഭവം.

കുടുംബസമേതമുള്ള യാത്രയ്ക്കായി ഒരു വിമാന ടിക്കറ്റിന് എട്ടുലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽ നിന്ന് നാല് കോടി രൂപയോളം ധൂർത്തടിച്ചു എന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. കെ.എസ്. അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അടക്കം ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ യാത്രാചെലവ് സർക്കാർ ഖജനാവിൽ നിന്നല്ലെന്ന് നേരത്തേ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.