തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പിണറായി സർക്കാർ ബാറുകളുടെ പ്രവർത്തനസമയം രാത്രി 12 വരെയായി ഉയർത്തിയത് പുനഃപരിശോധിച്ചേക്കും. മദ്യനയ ചർച്ചകൾക്കു തുടക്കമിട്ട സർക്കാരിനു മുന്നിൽ ബാർസമയം കുറയ്ക്കണമെന്ന ആവശ്യം ആദ്യം മുന്നോട്ടുെവച്ചത് മദ്യനിരോധന സമിതി പ്രവർത്തകരാണ്. സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ സംഘടനകളും സമയം രാവിലെ പത്തുമുതൽ രാത്രി പത്തുവരെയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷത്ത് ഇരുന്നപ്പോൾ ബാറുകളുടെ എണ്ണം വർധിപ്പിച്ചതിനെ വിമർശിച്ച യു.ഡി.എഫിന് പുതിയ ബാർ അപേക്ഷകളെ പ്രോത്സാഹിപ്പിക്കാനാകില്ല. 26 സ്റ്റാർ ഹോട്ടലുകളാണ് പുതിയതായി ബാർ ലൈസൻസിന് അപേക്ഷിച്ചിട്ടുള്ളത്. മദ്യനയത്തിന് അന്തിമ രൂപമാകാത്തതിനാൽ അപേക്ഷകളിൽ എക്സൈസ് തീരുമാനമെടുത്തിട്ടില്ല.
മദ്യനയ രൂപവത്കരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുൻ എക്സൈസ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രി എം. ലിജു തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. എം.വി. ഗോവിന്ദൻ, ടി.പി. രാമകൃഷ്ണൻ, എം.ബി. രാജേഷ് എന്നിവരെ ചർച്ചയ്ക്ക് ക്ഷണിച്ചെങ്കിലും പാർട്ടി തിരക്കുകൾ കാരണം അവർക്ക് തലസ്ഥാനത്തെത്താൻ കഴിഞ്ഞില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം കെ. ബാബുവിനും പങ്കെടുക്കാൻ കഴിഞ്ഞില്ല.
Content Highlights: Kerala government is considering rolling back the bar operating hours to 10 PM., Trade unions like CITU and AITUC demanded the reduction in bar timings., 26 new star hotels have applied for bar licenses, which remain pending., Discussions regarding the new liquor policy are currently underway.
Published: 29 Sept 2026, 06:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented