
തൃശ്ശിലേരി: കുത്തനെയുള്ള ചരിവിൽനിന്ന് താഴേക്ക് തെന്നിവീണ കാട്ടാനക്കുട്ടി ചരിഞ്ഞു. താഴേക്ക് ഉരുണ്ടുപോയ ആനക്കുട്ടിയെ രക്ഷിക്കാനുള്ള മുതിർന്ന ആനകളുടെ ശ്രമം വിഫലമായി. തൃശ്ശിലേരി മുത്തുമാരിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.
ഏകദേശം ഒന്നരവയസ്സുള്ള പിടിയാനക്കുട്ടിയാണ് ചരിഞ്ഞത്. വൈകീട്ടോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചരിഞ്ഞ കുട്ടിയാനയുടെ സമീപത്ത് ആനക്കൂട്ടം തമ്പടിച്ചതിനാൽ ജഡം തിങ്കളാഴ്ച മറവുചെയ്യാനായില്ല. തിങ്കളാഴ്ച രാവിലെ ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. കണ്ണന്റെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയശേഷമാണ് കുട്ടിയാനയുടെ ജഡം നീക്കിയത്.
ബെംഗളൂരു സ്വദേശിയായ വിജിത്തിന്റെ തോട്ടത്തിലെ ചരിവിലാണ് ആനക്കുട്ടി തെന്നിവീണത്. തോട്ടത്തിനു ചുറ്റിലുമായി സ്ഥാപിച്ച വൈദ്യുതിവേലി തകർത്താണ് ആനക്കൂട്ടമെത്തിയത്. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിലാണ് കുട്ടിയാന വീഴുന്നതും കൂടെയുണ്ടായിരുന്ന ആനകൾ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതും പതിഞ്ഞത്. തോട്ടത്തിലെ മറ്റു ക്യാമറകൾ ആന തകർത്തിട്ടുണ്ട്.
വെറ്ററിനറി ഡോക്ടർമാരായ എസ്. ശ്യാം, ലക്ഷ്മി എസ്. അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ കുട്ടിയാനയുടെ ജഡം വനപാലകരുടെ നേതൃത്വത്തിൽ മറവുചെയ്തു.
Content Highlights: 7-year-old Albert suffered severe head injuries when an areca palm fell on him during a cyclone., Has undergone four surgeries with two more required, costing around 15 Lakhs so far., A treatment committee has been formed aiming to raise 50 Lakhs for his continuous medical care., Bank account details provided for public donations and financial assistance.
Published: 27 Oct 2026, 10:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented