കൊല്ലം: കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. കുളത്തൂപ്പും കല്ലുവെട്ടാം കുഴി ചരുവിള പുത്തൻ വീട്ടിൽ ആകാശ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കുളത്തൂപ്പുഴ പച്ചയിൽക്കട ബദനി സ്കൂളിനു മുന്നിലായിരുന്നു അപകടം.
കളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ആകാശ് രാത്രിയിൽ അഞ്ചൽ പോയി കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.
പ്രധാനപാത വിട്ട് ഇടറോഡിലൂടെ സഞ്ചരിക്കവേ പാതയോരത്തെ സർവ്വേ കല്ലിലും വൈദ്യുതി തൂണിലും ഇടിച്ച് നിലത്ത് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ആകാശിനെ സമീപ വാസികൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്ര മധ്യേ മരിക്കുകയായിരുന്നു.
Content Highlights: 17-year-old Akash died in a bike accident in Kulathupuzha, Kollam., The incident occurred near Bethany School, Pacha, when the bike hit an electric post., The victim was a plus-two student at Kulathupuzha Kalluvettamkuzhi Higher Secondary School., He succumbed to his injuries while being transferred to Thiruvananthapuram Medical College.
Published: 27 Oct 2026, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented