തിരുവനന്തപുരം: അമ്പൂരിയിൽ വാഹനാപകടത്തിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. കുറ്റിയാണിക്കാട് സ്വദേശി അനുപ്രസാദിന്റെയും നിഷായുടെയും മകൾ ഋതുവേദയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

To advertise here,

അമ്പൂരി കുമ്പിച്ചൽ കടവിൽ പാലം കാണാനായി കുടുംബസമേതം ടെമ്പോ ട്രാവലറിൽ എത്തിയതായിരുന്നു സംഘം. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അംഗങ്ങൾ പാലത്തിൽ നിൽക്കുമ്പോൾ വാഹനം നീങ്ങിവന്ന് അപകടമുണ്ടാവുകയായിരുന്നു.

ഹാൻഡ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് മുന്നോട്ടുവെന്ന വാഹനത്തിന്റെ അടിയിൽ കുട്ടി അകപ്പെടുകയായിരുന്നു. കുട്ടിക്ക് പുറമേ കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാർ ഡാം പോലീസ് തുടർനടപടി ആരംഭിച്ചു.