
ആലുവ: പെരിയാറിലേക്ക് മലിനജലമൊഴുക്കിയ ഫ്‌ളാറ്റിന് 50,000 രൂപ പിഴയിട്ട് ആലുവ നഗരസഭ. ആലുവ ബാങ്ക് ജങ്ഷനിൽ സ്ഥിതിചെയ്യുന്ന ശാന്തി ലോട്ടസ് ഫ്‌ളാറ്റിനാണ് പിഴ ചുമത്തിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ആരോഗ്യവിഭാഗം ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്.
ഫ്‌ളാറ്റിലെ മലിനജല സംഭരണിക്ക് ആവശ്യമായ വിസ്തൃതി ഇല്ലാത്തതിനാൽ കൃത്യമായി സംസ്‌കരിക്കാൻ കഴിയുന്നില്ലെന്ന് കണ്ടെത്തി. ബാക്കിവരുന്ന മലിനജലമാണ് പെരിയാറിലേക്ക് ഒഴുക്കിയിരുന്നത്. മലിനജലം കൃത്യമായി സംസ്‌കരിക്കവാനുള്ള സംവിധാനം ഒരുക്കാൻ 14 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. സംവിധാനമൊരുക്കി മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് സാക്ഷ്യപത്രം നഗരസഭയിൽ ഹാജരാക്കണമെന്നും നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു.
Content Highlights: Aluva Municipality imposed a 50,000 fine on Shanthi Lotus flat., Illegal discharge of untreated sewage into the Periyar River detected., Inadequate sewage treatment capacity identified at the site., 14-day deadline set to install proper waste treatment systems., Mandatory Pollution Control Board certification required for compliance.
Published: 03 Jun 2026, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented