തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജിൽനിന്ന് പോസ്റ്റുകൾ നീക്കംചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനും കത്തയച്ചു. നീക്കംചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസാണ് മെറ്റയ്ക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസമായിരുന്നു മെറ്റ പോസ്റ്റുകൾ നീക്കിയത്.

To advertise here,

'സി.എം.ഒ. കേരള' എന്ന ഫേയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത നബിദിനാശംസയും ആശാ വർക്കർമാരുടെ ഓണം അലവൻസുമായി ബന്ധപ്പെട്ട പോസ്റ്റുകളുമാണ് നീക്കംചെയ്തത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കറാണ് കത്തയച്ചത്.

പോസ്റ്റുകൾ ഉടനടി പുനഃസ്ഥാപിക്കണമെന്നും നീക്കംചെയ്യാൻ ഇടയായ കാരണം വ്യക്തമാക്കണമെന്നും മെറ്റയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. മെറ്റയുടെ ഭാഗത്തുനിന്ന് ഇത്തരം നടപടികൾ തുടർച്ചയായി ഉണ്ടാകുന്നത് അന്വേഷിക്കണമെന്നും അതിൽ ഇടപെടണമെന്നുമാണ് കേന്ദ്രസർക്കാരിന് അയച്ച കത്തിലുള്ളത്.