എറണാകുളം പി ആൻഡ് ടി കോളനിയിൽ നിന്ന് താമസക്കാരെ പുനരധിവസിപ്പിച്ച ഫ്ലാറ്റിന്റെ പേരിൽ ജിസിഡിഎയ്ക്കെതിരേ കനത്ത പ്രതിഷേധം. ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ പേരിൽ നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇപ്പോൾ ഫ്ലാറ്റിനോട് ചേർന്ന് പോകുന്ന 110 കെവി വൈദ്യുതലൈൻ അനുവദനീയമായ പരിധിയ്ക്കും അടുത്താണെന്നാണ് വ്യക്തമാകുന്നതെന്ന് താമസക്കാർ പറയുന്നു. ഫ്ലാറ്റ് നിർമാണത്തിന്റെ പേരിൽ വൻ അഴിമതി നടഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം വാസയോഗ്യമായ ഇടത്തേക്ക് തങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

To advertise here,