ആലപ്പുഴ: പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്ന് വീണ് രണ്ടര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്നാട് തിരുനെൽവേലിയിൽനിന്നെത്തിയ സംഘത്തിലെ സുകൻ എന്ന കുട്ടിയാണ് മരിച്ചത്. ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്ന സ്റ്റാർട്ടിങ് പോയിന്റിലാണ് അപകടം ഉണ്ടായത്.
തമിഴ്നാട്ടിൽനിന്ന് കുടുംബസമേതം വിനോദയാത്രയ്ക്കെത്തിയതായിരുന്നു ഇവർ. ബോട്ടിൽനിന്ന് അബദ്ധത്തിൽ കുട്ടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ ഹൗസ് ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: A 2-year-old toddler named Sukan from Tamil Nadu died after falling from a houseboat., The tragic incident occurred at the starting point of the houseboat journey in Punnamada, Alappuzha., Locals and houseboat staff rushed the child to a nearby government hospital, but he could not be saved.
Published: 29 Sept 2026, 03:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented