ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ്. 13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റുചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് അവിശ്വസനീയമായ അറസ്റ്റുണ്ടായിരിക്കുന്നത്.
കൊലപാതക ദൃശ്യം പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാട്ടിക്കൊടുത്തതായാണ് പോലീസ് പറയുന്നത്. പ്രതികൾ കൊല്ലം സ്വദേശികളാണ്. കൊലപാകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ അപഹരിച്ചു.
ഇതു വിറ്റിട്ട് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനാണ് ലക്ഷ്യമിട്ടതെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു കൊലപാതകം.
ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ ഗർഭിണിയായിരുന്നു. പ്രസവശുശ്രൂഷയ്ക്കായി മകളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂട്ടിരിക്കാനായി ഭാര്യയും പോയി. ശിവൻകുട്ടിയും ചെറുമകളും മാത്രം ബാക്കിയായി. കൊലപാതകം നടക്കുമ്പോൾ പെൺകുട്ടി വീട്ടിലുണ്ടായിരുന്നില്ല.
രാത്രി സ്ഥലത്തെത്തിയ പ്രതികൾ ശൗചാലയത്തിന്റെ വെന്റിലേഷൻ വഴിയാണ് അകത്തുകയറിയത്. കൈകാലുകൾകൂട്ടിക്കെട്ടി അതിക്രൂരമായാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. ഈ സമയം ക്വട്ടേഷൻ നൽകിയ ബന്ധുവായ കുട്ടി വീഡിയോ കോളിലൂടെ ദൃശ്യങ്ങൾകാണുന്നുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നു.
Content Highlights: 67-year-old Sivankutty murdered at Karuvatta, Haripad., A 13-year-old relative gave the contract killing for an iPhone and bikes., Three minor boys from Kollam carried out the brutal murder., Accused live-streamed the murder to the girl via video call., Gold ornaments were stolen from the house to fund the purchases.
Published: 18 Aug 2026, 08:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented