കൊച്ചി : ആലപ്പുഴ കരുവാറ്റയിൽ ഓഗസ്റ്റ് 16-ന് വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുറ്റാരോപിതരെ തെളിവെടുപ്പിനായി നിയന്ത്രിതമായി പോലീസ് കസ്റ്റഡിയിൽവിട്ട ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോോർഡ് ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കുറ്റാരോപിതർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കാൻ 13 നിബന്ധനകളോടെയാണ് ബോോർഡ് കസ്റ്റഡിനിർ ദേശിച്ചതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്. ബോർഡ് ഉത്തരവ് ചോദ്യം ചെയ്ത് പ്രായപൂർത്തിയാകാത്ത മൂന്നു കുറ്റാരോോപിതർ നൽകിയ ഹർജി കോടതി തള്ളി. 16-നും 18-നും ഇടയിൽ പ്രായമുള്ളവർ ഗുരുതര കുറ്റകൃത്യം ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ ശാരീരിക -മാനസിക അവസ്ഥ പരിശോോധിക്കുന്നതിനടക്കം ബാലാവകാശ നിയമം വകുപ്പ് 15 അനുവദിക്കുന്നതും കോടതി കണക്കിലെടുത്തു.
Content Highlights: Kerala High Court upholds the Juvenile Justice Board's order for controlled police custody of three minors., The minors are accused of murdering an elderly man in Karuvatta, Alappuzha on August 16., Court ensured 13 strict conditions for the protection and evaluation of the juveniles under Section 15 of the Juvenile Justice Act.
Published: 16 Sept 2026, 04:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented