
കോഴിക്കോട്: ഈജിപ്തിലെ അല്‍അസര്‍ ഫോറം നടത്തിയ രണ്ടാമത് അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ രജീന്ദ്രകുമാര്‍ മൂന്നാംസ്ഥാനം നേടി. സ്ത്രീശാക്തീകരണം എന്നതായിരുന്നു വിഷയം. മെക്‌സിക്കോ, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ കാര്‍ട്ടൂണിസ്റ്റുകള്‍ ഒന്നും രണ്ടുംസ്ഥാനങ്ങള്‍ നേടി. കാഷ് അവാര്‍ഡും മൊമന്റോയും, സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കരം.
2022ലും 23ലും റൊമാനിയ, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ രജീന്ദ്രകുമാര്‍ പുരസ്‌കാരം നേടിയിരുന്നു. വിവിധ വിദേശരാജ്യങ്ങളിലെ പ്രദര്‍ശനങ്ങളില്‍ കാര്‍ട്ടൂണുകള്‍ ഇടം നേടിയിട്ടുണ്ട്. മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ സെക്ഷന്‍ ഓഫീസറാണ് രജീന്ദ്രകുമാര്‍. ഭാര്യ: മിനി. മക്കള്‍: മാളവിക, ഋഷിക.

Content Highlights: al azar forum international cartoon competition rajeendra kumar third prize
Published: 15 Oct 2023, 03:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented