തിരുവനന്തപുരം: ഇസ്രയേലില്‍ മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്റെ വിസ റദ്ദാക്കാന്‍ നടപടി ആരംഭിച്ചുവെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ബിജുവിനെ കണ്ടെത്തി തിരികെ എത്തിക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കര്‍ഷകനെ കാണാതായതില്‍ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

To advertise here,

ബിജു കുര്യന്റെ കുടുംബാംഗങ്ങള്‍ ആരുംതന്നെ അദ്ദേഹത്തെ കാണാതായതിന്റെ ബുദ്ധിമുട്ടോ പ്രയാസമോ ഞങ്ങളോട് ഇതുവരെ പങ്കുവെച്ചിട്ടില്ല. ആദ്യദിവസം വളരെ സങ്കടം തോന്നിയിരുന്നു. സംഘാംഗങ്ങള്‍ക്കെല്ലാം വലിയ പ്രയാസമായിരുന്നു. തൊട്ടടുത്ത ദിവസം കുടുംബത്തിന് ബിജു, മെസേജ് അയച്ചതോടെ ഇത് ബോധപൂര്‍വമായിരുന്നു എന്ന് മനസ്സിലാക്കാനാകുമെന്നും പ്രസാദ് പറഞ്ഞു. 

കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍വഴി വിപണനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കേരള്‍ ആഗ്രോ' എന്ന ബ്രാന്‍ഡില്‍ നൂറ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.