'എന്റെ മകൾ ഒറ്റയ്ക്ക് ആയിപ്പോവരുത് എന്ന് വിചാരിച്ചിരുന്നു. അവൾക്ക് മൂന്ന് ആങ്ങളമാരെ കിട്ടിയപ്പോൾ ഞങ്ങളുടെ ജീവിതം തന്നെ മാറി. ഈ ലോകത്തിൽ ഏറ്റവും വലിയ ഭാഗ്യമുള്ള അമ്മ ഞാനാണെന്ന് കരുതി. പക്ഷേ ഇവർക്ക് എസ്എംഎ എന്ന അസുഖം വന്ന് ഈ അവസ്ഥയിലെത്തിയതോടെ ഇപ്പോ ഞാൻ കരുതുന്നത് ഈ ലോകത്തിൽ ഒട്ടും ഭാഗ്യമില്ലാത്ത അമ്മ ഞാനാണെന്നാണ്. അവരൊന്ന് എണീറ്റ് നടന്നു കാണുക എന്നത് മാത്രമാണ് ഞങ്ങളുടെ സ്വപ്നം. ആ സ്വപ്‌നത്തിലേക്കെത്താൻ ഞങ്ങൾമാത്രം ശ്രമിച്ചാൽ നടക്കില്ല.'
കോഴിക്കോട് മുക്കത്തിനടുത്തെ കല്ലുരുട്ടിയിലെ ഒന്നരവയസ്സുകാരായ ഈഥന്റെയും ഡേവിഡിന്റെയും ഒലിവറിന്റെയും അമ്മ ഷാൽമിക്ക് തന്റെ മക്കളെ കുറിച്ച് പറയുമ്പോൾ കണ്ണീരടക്കാൻ കഴിയുന്നില്ല. ഒറ്റപ്രസവത്തിലുണ്ടായ മൂന്ന് കുരുന്നുകൾക്കും സ്‌പൈനൽ മസ്‌കുലാർ അട്രോഫി(എസ്എംഎ)എന്ന ഗുരുതര രോഗം സ്ഥിരീകരിച്ചതോടെ സങ്കടക്കടലിൽ പെട്ടതാണ് ഷാൽമിയും ഭർത്താവ് അരുണും കുടുംബവും. ഈ കുരുന്നുകളുടെ ചിരിക്ക് മുന്നിൽ അവർക്ക് പിടിച്ച് നിൽക്കാനാവുന്നില്ല.
ചികിത്സയ്ക്കായി പറയുന്നത് 50 കോടി രൂപയാണ്. ഇത് കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഒരു നാട് മുഴുവൻ. ആ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പേണ്ടത് മനസ്സാക്ഷിയുള്ള ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വം കൂടിയാണ്. കുഞ്ഞുങ്ങൾക്ക് നിലവിൽ ഒരു വയസ്സും എട്ടുമാസവും ആയി. രണ്ടുവയസ്സിന് മുമ്പ് മരുന്ന് നൽകിയില്ലെങ്കിൽ പിന്നീട് ചികിത്സ നൽകിയിട്ട് കാര്യമില്ലാതാവും. കണ്ടുപിടിക്കാൻ അൽപ്പം വൈകിപ്പോയി എന്നതുകൊണ്ട് തങ്ങളെ ഒരു രൂപയെങ്കിൽ ഒരു രൂപ നൽകി സഹായിക്കണമെന്ന് പറയുന്നു ഷാൽമി.
50 കോടിയെന്ന ഭീമൻ തുകയ്ക്ക് മുന്നിൽ സ്തംഭിച്ച് നിൽക്കുകയാണ് ഈ കുടുംബം. സ്വകാര്യ സ്ഥാപനങ്ങളിലെ കുഞ്ഞ് ജോലി കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അരുണിനും ഷാൽമിക്കും 50 കോടിയെന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മാസം അമ്പതിനായിരം രൂപയോളം വില വരുന്ന തുള്ളിമരുന്ന് കൊടുത്താണ് മൂന്ന് കുഞ്ഞുങ്ങളുടേയും നിലവിലെ അവസ്ഥ മോശമാവാതെ ഈ കുടുംബം ഇപ്പോൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇത് പോലും ഇനി എങ്ങനെ സാധിക്കുമെന്നും ഇവർക്കറിയില്ല.
ആളുകളെ കാണുമ്പോൾ പ്രതീക്ഷയോടെ ചിരിക്കുന്നുണ്ട് ഈ കുഞ്ഞുങ്ങൾ. ആ പുഞ്ചിരിയിലാണ് ഈ കുടുംബത്തിന്റെയും ആത്മവിശ്വാസം. അവരെ ചേർത്ത് പിടിക്കേണ്ടത് നമ്മുടെയും ഉത്തരവാദിത്തമാണ്. 50 ലക്ഷം പേർ നൂറ് രൂപ വീതം നൽകിയാൽ തന്നെ ഈഥന്റെയും ഒലിവറിന്റെയും ഡേവിഡിന്റെയും ജീവിതം ഇനിയുള്ള കാലവും ചിരിച്ച് കാണാം. ആ ദൗത്യത്തിലേക്ക് നമുക്കും പങ്ക് ചേരാം.
പണം അയക്കുമ്പോൾ
Google Pay വഴിയാണ് പണം അയയ്ക്കുന്നതെങ്കിൽ, UPI ID നൽകുന്നതിനായി ആദ്യം കാണുന്ന Search ബാർ ഉപയോഗിക്കരുത്. പകരം, ആപ്പിൽ രണ്ടാമതായി കാണുന്ന Pay Anyone എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനുശേഷം അവിടെ UPI ID നൽകുക. തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിമാത്രം പണം അയയ്ക്കുക.
ബാങ്ക് അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പണം അയയ്ക്കുന്നതെങ്കിൽ, Google Pay, PhonePe തുടങ്ങിയ UPI ആപ്പുകളിലെ ബാങ്ക് ട്രാൻസ്ഫർ മാർഗം ഉപയോഗിക്കരുത്. പകരം, ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി മാത്രമേ അക്കൗണ്ട് ട്രാൻസ്ഫർ നടത്താവൂ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
* അക്കൗണ്ട് നമ്പർ: 21360100162505
* അക്കൗണ്ട് ഉടമയുടെ പേര്: Arun P D
* IFSC കോഡ്: FDRL0002136
* ബാങ്കിന്റെ പേര്: ഫെഡറൽ ബാങ്ക്
* ശാഖ: ഓമശ്ശേരി, കോഴിക്കോട്
UPI ID: arunpd2@fbl
Published: 21 Oct 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented