
ശ്രീനാദേവിക്കുഞ്ഞമ്മ | Photo: facebook.com/sreenadevig
അടൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ നിയോജക മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സി.പി.ഐ. തീരുമാനിച്ച പ്രിജി കണ്ണന്റെ പേരിനെച്ചൊല്ലി വിവാദം. ആദ്യം പ്രിജി ശശിധരൻ എന്ന രീതിയിലാണ് സ്ഥാനാർഥിയുടെ ചിത്രം സമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിച്ചത്. പിന്നീട് ഇത് പ്രിജി കണ്ണൻ എന്ന് മാറ്റി പ്രചരിച്ചു. ഇതിനെതിരേയാണ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ സാമൂഹിക മാധ്യമത്തിൽ കുറിപ്പുമായി എത്തിയത്.
കഴിഞ്ഞതവണ ചിറ്റയം ഗോപകുമാറിനോട് തോൽക്കുകയും പിന്നീട് മണ്ഡലത്തിൽ സജീവമായിരിക്കെ അന്തരിക്കുകയുംചെയ്ത എം.ജി.കണ്ണന്റെ ഭാര്യയാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ഈ പേര് മാറ്റമെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം.
എം.ജി. കണ്ണന്റെ ഭാര്യ സജിത കണ്ണനോടൊപ്പമുള്ള ചിത്രത്തോടുകൂടിയാണ് കുറിപ്പിട്ടിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയുടെ പേര് വന്നപ്പോൾത്തന്നെ കോൺഗ്രസ് ഭയപ്പെട്ടെന്നും ഭർത്താവിന്റെ പേര് ഭാര്യയ്‌ക്കൊപ്പം ചേർത്തതിൽ എന്ത് അസ്വാഭാവികതയാണുള്ളതെന്നും സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗം ഡി. സജി പ്രതികരിച്ചു.
പ്രിജി ഇന്ന് കമ്മിറ്റിയിൽ
അടൂർ: പ്രിജി കണ്ണന് വേണ്ടി അടൂർ കരുവാറ്റ ഗാന്ധിനഗർ ഭാഗത്ത് ചുവരെഴുത്ത് ആരംഭിച്ചു. ഞായറാഴ്ച സി.പി.ഐ.യുടെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയിലാണ് പ്രിജി കണ്ണനെ സ്ഥാനാർഥിയാക്കാൻ തീരുമാനമായത്. ഇതിനുപിന്നാലെ അന്നേ ദിവസം രാത്രി ഒൻപതോടെയാണ് എൽ.ഡി.എഫ്.പ്രവർത്തകർ ചുവരെഴുതിയത്. കൊല്ലം ജില്ലക്കാരിയായ പ്രിജി കണ്ണൻ ബുധനാഴ്ച രാവിലെ 10.30-ന് അടൂരിൽ നടക്കുന്ന സി.പി.ഐ. മണ്ഡലം കമ്മിറ്റിയിൽ പങ്കെടുക്കും. തുടർന്ന് മണ്ഡലം കമ്മിറ്റി സ്ഥാനാർഥിയെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമെടുക്കും.
Content Highlights: Controversy erupted over CPI candidate Priji Kannan's name in the Adoor constituency., Allegations suggest the name was modified to mimic the late MG Kannan's family., CPI leadership defends the candidate, citing no irregularity in the naming., Election wall writing and campaign preparations are underway in Adoor.
Published: 10 Mar 2026, 08:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented