കടയ്ക്കൽ: കിഴക്കൻ മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 300 കിലോ പഴകിയ കോഴിയിറച്ചി നാട്ടുകാർ പിടികൂടി.
തിരുവനന്തപുരം നേമത്തുനിന്ന് ഓട്ടോയിൽ കൊണ്ടുവന്ന ഇറച്ചിയാണ് കുമ്മിളിൽവെച്ച് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുമ്മിൾ ടൗണിനു സമീപത്തുകൂടി പോയ ഓട്ടോയിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പഴകിയ ഇറച്ചിയാണെന്നു കണ്ടതിനെത്തുടർന്ന് കടയ്ക്കൽ പോലീസിനെയും കുമ്മിൾ പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു.
പോലീസും പഞ്ചായത്ത്, ഭക്ഷ്യസുരക്ഷാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ദിവസങ്ങൾ പഴകിയ മാംസമാണിതെന്നു കണ്ടെത്തി. ഡ്രൈവർ തിരുവല്ലം സ്വദേശി സുരേഷ്കുമാറിനെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
രേഖകളൊന്നുമില്ലാത്ത വാഹനത്തിൽ സുരക്ഷാക്രമീകരണങ്ങളില്ലാതെ മാംസം പെട്ടികളിൽ വാരി കൂട്ടിയിട്ടനിലയിലായിരുന്നു.
കടയ്ക്കൽ, കുമ്മിൾ, ചടയമംഗലം, ആയൂർ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും വിൽപ്പനയ്ക്ക് കൊണ്ടുവന്നതാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഇതിനുമുൻപും ഇത്തരത്തിൽ വിൽപ്പന നടത്തിയിരുന്നതായും അറിയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
പിടിച്ചെടുത്ത മാംസം കുമ്മിൾ ക്വാറിക്കു സമീപം കുഴിച്ചുമൂടി.
Content Highlights: 300 kilograms of stale chicken found
Published: 01 Jul 2025, 07:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented