കൊണ്ടോട്ടി: പെട്രോൾ പമ്പ് ജീവനക്കാരിൽനിന്ന് പണം തട്ടുകയും പോലീസുകാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. പള്ളിക്കൽ കൂട്ടാലുങ്ങൽ മേക്കാടത്തിൽ മുഹമ്മദ് ഡാനിഷ് (22) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 18-ന് കൊണ്ടോട്ടി പതിനേഴിലെ പമ്പിൽനിന്ന് 22000 രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയതിന് ഡാനിഷിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. പള്ളിക്കൽ സ്വദേശിയുടെ കാർ ആണ് ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. തിങ്കളാഴ്ച കാറിലെ ജി.പി.എസിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് വാഹനം കിഴിശ്ശേരി ഭാഗത്തുള്ളതായി അറിവ് ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘത്തെ അതിവേഗത്തിൽ വാഹനമിടിപ്പിച്ച് അപായപ്പെടുത്താനും സമീപത്തെ മറ്റു വാഹനങ്ങൾ തകർത്തും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ എസ്.ഐ. പത്മരാജ്, എസ്.സി.പി.ഒ. ഷിനോജ്് എന്നിവർ പരിക്കേറ്റിരുന്നു.
ഡാനിഷ് കാർ അരീക്കോട് പൂങ്കുടിയിൽ ഉപേക്ഷിച്ച് തിങ്കളാഴ്ച രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാനായി നിലമ്പൂരിലെത്തിയെങ്കിലും ഇയാൾ തിരിച്ചെത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചമുതൽ പിന്തുടർന്ന പോലീസ് ചൊവ്വാഴ്ച പുലർച്ചെ ഡാനിഷിനെ പിടികൂടി.
പ്രതി തട്ടിപ്പുസംഘത്തിലെ കണ്ണി
പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ മുഹമ്മദ് ഡാനിഷെന്ന് പോലീസ് പറഞ്ഞു. ഓൺലൈനായി പണം അയച്ചുകൊടുത്ത് പമ്പുകളിലെ ജീവനക്കാരിൽനിന്ന് പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. തുക അക്കൗണ്ടിലെത്തിയെന്ന് ഉറപ്പിച്ച് ജീവനക്കാർ പണം കൈമാറിയാൽ 10 മിനിറ്റിനകം അക്കൗണ്ട് മരവിപ്പിക്കപ്പെടും. ഇതോടെ അക്കൗണ്ടിൽനിന്ന് പണം എടുക്കാൻ കഴിയാതാകും. ഫ്രോഡ് അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ജില്ലയിലും മറ്റിടങ്ങളിലുമായി യുവാവ് ഇത്തരത്തിൽ നിരവധി പമ്പുകളിൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
Content Highlights: Mohammed Danish (22) arrested for petrol pump fraud and attacking police in Kondotty., Accused used a fraudulent online payment method where bank accounts were frozen after cash collection., Two police officers injured when the suspect tried to run them over using a car., Police tracked down and arrested the suspect from Nilambur following a high-speed chase.
Published: 25 Nov 2026, 11:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented