ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമിറ്റ് 2026-ൽ ഷർട്ടൂരി പ്രതിഷേധം നടത്തിയ സംഭവത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ്ബിനെ ഡൽഹി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘രാജ്യത്തിന്റെ സ്വത്വം പണയപ്പെടുത്തി’ എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഐഐ ഇംപാക്ട് സമിറ്റ് വേദിയിൽ നാടകീയ പ്രതിഷേധം നടത്തിയത്. നിലവിൽ തികർ മാർഗ് പോലീസ് സ്റ്റേഷനിൽ ചിബ്ബിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിനെത്തുടർന്ന് സ്റ്റേഷന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഭാരത് മണ്ഡപത്തിലെ പ്രദർശന ഹാളിൽ നടന്ന ഐഐ ഉച്ചകോടിയിൽ പ്രതിഷേധക്കാർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയാണ് പ്രവേശനാനുമതി നേടിയത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ സാധാരണ ഷർട്ടുകൾക്ക് കീഴെ ധരിച്ചാണ് ഇവർ അകത്തു കടന്നത്. പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതായും പരാതിയുണ്ട്. പ്രതിഷേധത്തിന് പിന്നിലെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കർഷകരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന തരത്തിൽ അമേരിക്കയ്ക്ക് മാത്രം ഗുണകരമാകുന്ന വ്യാപാര കരാറുകൾക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ദയ് ഭാനു ചിബ്ബ് പ്രതിഷേധത്തിനുശേഷം പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കൾ ഇനി നിശബ്ദരായിരിക്കില്ലെന്നും ദശലക്ഷക്കണക്കിന് തൊഴിൽ രഹിതരായ യുവാക്കളുടെ രോഷമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ ഐഐ സമിറ്റിന് എതിരല്ലെന്നും എന്നാൽ, രാജ്യത്തിന്റെ താൽപ്പര്യങ്ങൾ പണയപ്പെടുത്തുന്നതിനെയാണ് എതിർക്കുന്നതെന്നും ചിബ്ബ് പറഞ്ഞിരുന്നു.
Content Highlights: Indian Youth Congress President Udai Bhanu Chib is arrested by Delhi Police for a protest at Bharat Mandapam over India-US trade deal concerns.
Published: 24 Feb 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented