
ന്യൂഡല്‍ഹി: മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. ഛാട്ട് പൂജയോടനുബന്ധിച്ചാണ് രാജ്യതലസ്ഥാനത്ത് നിരവധി ഭക്തര്‍ നദിയിലിറങ്ങി പ്രാര്‍ഥിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ യമുനയിലിറങ്ങാന് പാടില്ലെന്ന ഹൈക്കോടതി മുന്നറിയിപ്പുള്ളപ്പോഴാണ് ഡല്‍ഹിയില്‍ ആയിരങ്ങള്‍ നദിയിലിറങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മലിനീകരണം കാരണം യമുനയില്‍ നിറഞ്ഞ വിഷപ്പത ഉപയോഗിച്ച് മുടി കഴുകുന്ന സ്ത്രീയുടെ ദൃശ്യമാണ് വീഡിയോയിലുള്ളത്. വിഷപ്പതയെ ഷാമ്പൂ ആയി തെറ്റിദ്ധരിച്ചാണ് അവര്‍ ഇത് ചെയ്യുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
വിഷപ്പത കൊണ്ട് തലമുടി കഴുകുന്നതിന്റേയും അപകടകരമായതരത്തിൽ മലിനമാക്കപ്പെട്ട യമുനയിലെ വെള്ളത്തിലിറങ്ങുന്നവരുടേയും ദൃശ്യങ്ങൾ കണ്ട് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.
Content Highlights: Woman Washes Hair in 'Toxic Foam' in Delhi's Yamuna, Mistaking It for 'Shampoo'
Published: 06 Nov 2024, 09:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented